പാലോട്: അമിതമായി ലോഡ്കയറ്റിവന്ന ടെമ്പോ നിയന്ത്രണംവിട്ട് ബസ്സില്‍ ഇടിച്ച് ബസ്സിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍ എസ്. മുരളി (45)യുടെ കൈയ്ക്കാണ് കാര്യമായി പരിക്കേറ്റത്. തിരുവനന്തപുരത്തുനിന്ന് പാലോട്ടേയ്ക്ക് വരികയായിരുന്ന ബസ്സില്‍ ലോറി ഇടിച്ച് ബസ്സിന്റെ മുന്‍ഗ്ലാസ്സും വലത് ഡോറും ഇളകിത്തെറിച്ചുപോയി. വൈകുന്നേരം 5 ന് അട്ടുകാലിനു സമീപത്തെ വളവിലാണ് കൂട്ടിയിടി നടന്നത്. നെടുമങ്ങാട് പോലീസ് കേസെടുത്തു.