പെരിങ്ങമ്മല: തൊഴിലുറപ്പു പദ്ധതിയില്‍ 96 ലക്ഷം രൂപ കുടിശ്ശിക കിട്ടാനുള്ളതിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തില്‍ ഭരണസമിതിയിലെ ഘടകകക്ഷിയായ മുസ്‌ലിം ലീഗും പ്രതിപക്ഷത്തെ സി.പി.എമ്മും ചേര്‍ന്ന് സമരം തുടങ്ങി. പഞ്ചായത്ത് ഭരണകക്ഷിയായ മുസ്‌ലിം ലീഗ് തന്നെ കമ്മിറ്റി ബഹിഷ്‌കരിച്ച് പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് സമരത്തിനിറങ്ങിയതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.
തൊഴിലുറപ്പു പദ്ധതിപ്രകാരം പണിയെടുത്ത തൊഴിലാളികള്‍ക്ക് ആറുമാസമായി വേതനം മുടങ്ങിക്കിടക്കുന്നു. രാവിലെ നടന്ന പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചാണ് സി.പി.എം, ലീഗ് അംഗങ്ങള്‍ പഞ്ചായത്ത് പടിക്കല്‍ സമരം നടത്തിയത്. കൂടാതെ നൂറുദിനം തികഞ്ഞ തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ ബാക്കി പണവും നല്‍കിയിട്ടില്ലെന്നും സമരക്കാരായ അംഗങ്ങള്‍ പറയുന്നു.
സി.പി.എമ്മിനോടൊപ്പം ചേര്‍ന്നുകൊണ്ട് മുസ്‌ലിംലീഗ് പഞ്ചായത്ത് ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന ആരോപണവുമായി കോണ്‍ഗ്രസ് ബ്ലോക്ക്, പെരിങ്ങമ്മല മണ്ഡലം കമ്മിറ്റികള്‍ രംഗത്തുവന്നു. ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചതുകൊണ്ടാണ് ഇത്രയധികം തുക കുടിശ്ശിക വന്നത്. ഇത് പെരിങ്ങമ്മല പഞ്ചായത്തിന്റെ മാത്രം അവസ്ഥയല്ല. ജില്ലയിലാകെ ഇതേ അവസ്ഥയാണ്. 30 ലക്ഷം രൂപ അടിയന്തരമായി പഞ്ചായത്തിന് അനുവദിച്ചുകഴിഞ്ഞു. ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ബ്ലോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍ നായരും മണ്ഡലം പ്രസിഡന്റ് ബി.പവിത്രകുമാറും പറഞ്ഞു.
പഞ്ചായത്ത് പടിക്കല്‍ നടന്ന ധര്‍ണയില്‍ മുസ്‌ലിം ലീഗ് അംഗങ്ങളായ കൊച്ചുവിള അന്‍സാരി, മണ്‍പുറം റഷീദ്, നസീമാ ഇല്യാസ്, ഇടത് അംഗങ്ങളായ ഡി. പുഷ്‌കരാനന്ദന്‍ നായര്‍, ജെ.അജിത്, ജോര്‍ജ് ജോസഫ്, ലതാ ദിലീപ്, ഷാഹിദാ ബീഗം, ഭുവനചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.