പാലോട്: കോന്നിയില്‍ നിന്ന് സോമനും കോട്ടൂരില്‍ നിന്ന് മണിയനുമെത്തി, പന്നിയോട്ടുകാവിലെ ദമയന്തിയെ തളയ്ക്കാന്‍. ഒപ്പം ആനകളെ മയക്കുവെടി വക്കുന്ന കേരളത്തിലെ വിദഗ്ദ്ധനായ ഡോക്ടര്‍ വയനാട് മുത്തങ്ങയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയും പെരിങ്ങമ്മലയിലെത്തിച്ചേര്‍ന്നു. നാട്ടിലിറങ്ങി അക്രമം നടത്തി, വനപാലകരെ തുരത്തി ഓടിച്ച്, ഉള്‍ക്കാട്ടില്‍ കൊണ്ടുവിട്ടിട്ടും മടങ്ങിവന്ന് നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടാന (ദമയന്തി)യെ ചൊവ്വാഴ്ച രാവിലെ മയക്കുവെടിവച്ച് തളയ്ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്നുദിവസമായി ഇവിടെ തമ്പടിച്ച് 'ഓപ്പറേഷന്‍ ദമയന്തി' തയ്യാറാക്കിവരികയാണ് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ദൗത്യസംഘം.
കഴിഞ്ഞ മാസം 28നും കാട്ടാനയെ മയക്കുവെടിവച്ച് പിടിച്ച് ചികിത്സ നല്‍കിയ ശേഷം കാട്ടില്‍ വിട്ടിരുന്നു. അന്ന് കോന്നിയില്‍ നിന്നും സോമന്‍ എന്ന താപ്പാനയെ മാത്രമേ കൊണ്ടുവന്നിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കോട്ടൂരില്‍ നിന്നും മണിയന്‍ എന്ന താപ്പാന കൂടി എത്തി. ഒന്‍പത് ആനകളെ ചട്ടംപഠിപ്പിച്ചിട്ടുള്ള സോമനും.
കഴിഞ്ഞ മൂന്ന് ദിവസവും കാട്ടാനയെ വിരട്ടി ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാന്‍ വനപാലകര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. കോന്നിയില്‍ നിന്നുള്ള വെറ്ററിനറി സര്‍ജന്‍ ഡോ. ശശീന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച ആനയെ മയക്കുവെടിവച്ച് നാടുകടത്താന്‍ എത്തുന്നത്.
നിരന്ന വനപ്രദേശത്ത് ആനയെ എത്തിച്ചാല്‍ മയക്കുവെടിവച്ച് തളച്ചശേഷം താപ്പാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി കോന്നിയിലോ, കോട്ടൂരിലോ ഉടന്‍ തന്നെ എത്തിക്കാനാണ് തീരുമാനം. ഇതിനായി ഇരുമ്പുവടങ്ങള്‍ ഘടിപ്പിച്ച ലോറിയും കോന്നിയില്‍ നിന്ന് കൊണ്ടുവന്നിട്ടുണ്ട്. ആനയ്ക്ക് സൈലാസിന്‍ കീറ്റമിന്‍ എന്ന മരുന്നാണ് മയങ്ങാനായി വെടിവയ്ക്കുന്നത്. ഈ മരുന്ന് ആനയുടെ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പത്ത് മിനിട്ടിനുള്ളില്‍ ആന കൂര്‍ക്കം വലിച്ചുറങ്ങും. തുടര്‍ന്ന് വളരെ വേഗത്തില്‍ താപ്പാനകളെ ഉപയോഗിച്ച് വണ്ടിയില്‍ കയറ്റും. യാത്രയ്ക്കിടെ ഉണര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ അര്‍ധബോധാവസ്ഥയിലാക്കാനുള്ള മരുന്നുകള്‍ കുത്തിവയ്ക്കുമെ ന്ന് ഡോക്ടര്‍മാര്‍ പറയുന്നു. റെസ്‌ക്യൂ ടീമിലെ ഇരുമ്പ അരുണ്‍, ആര്‍.ആര്‍.ടി.യിലെ സേനാവിഭാഗം, കുളത്തുപ്പുഴ, പാലോട്, പരുത്തിപ്പള്ളി റേഞ്ച് ഓഫീസര്‍മാരായ അശോകന്‍, അബ്ദുല്‍ ജലീല്‍, സതീഷ്‌കുമാര്‍ എന്നിവരടങ്ങുന്ന വനപാലകസംഘത്തിന് ഡി.എഫ്.ഒ. മോഹനന്‍പിള്ള നേതൃത്വം നല്‍കും. പാലോട് എസ്.ഐ. ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും ഉണ്ടാകും. നാട്ടുകാരെ നിയന്ത്രിക്കുന്നതിനുള്ള കര്‍ശനനടപടിയും സ്വീകരിച്ചിട്ടുണ്ട്.