പാലോട്: രണ്ടുമാസമായി പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ പന്നിയോട്കടവ്, കുണ്ടാളംകുഴി ഗ്രാമങ്ങളെ വിറപ്പിച്ചിരുന്ന കാട്ടാനയെ രണ്ടാം വട്ടവും മയക്കുവെടിവെച്ചു പിടിച്ച് അച്ചന്‍കോവില്‍ വനത്തിലേക്ക് വിട്ടു. ചൊവ്വാഴ്ച രാവിലെ 6.30ന് തുടങ്ങിയ ദൗത്യം അവസാനിച്ചത് രാത്രി വൈകി 11 മണിയോടെ. നൂറു ജീവനക്കാരും രണ്ടു താപ്പാനകളും പങ്കെടുത്ത 'ഓപ്പറേഷന്‍ ദമയന്തി' വിജയകരമായി അവസാനിപ്പിക്കുമ്പോള്‍ ശ്വാസം നേരേവീണത് രണ്ടു ഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബാംഗങ്ങള്‍ക്ക്.
രവിലെ 8 മണിയോടെ തെരച്ചില്‍ ആരംഭിച്ചങ്കിലും ആനയെ മണലിഭാഗത്ത് കണ്ടെത്തിയത് 9ന്. 9.40 ന് ആദ്യ മയക്കുവെടിവെച്ചു. വയനാട് മുത്തങ്ങ വന്യജീവിസങ്കേതത്തിലെ ഡോക്ടര്‍ അരുണ്‍ സക്കറിയ ആണ് ആദ്യവെടിവെച്ചത്. ആദ്യവെടികൊണ്ട ആന മൂന്നുകിലോമീറ്റര്‍ ഓടി ഇറച്ചിപ്പാറ വനമേഖലയിലെത്തി. 11.30ന് വയനാട്ടുനിന്നുള്ള പ്രദീപിന്റെ രണ്ടാമത്തെ വെടി ലക്ഷ്യം കണ്ടു. പത്തു മിനിറ്റിനുള്ളില്‍ ആന മയങ്ങി. തുടര്‍ന്ന് കോന്നിയില്‍ നിന്നുള്ള താപ്പാന സോമനും കോട്ടൂരില്‍ നിന്നുള്ളമണിയനും എത്തി.
ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴിനിര്‍മിച്ച ശേഷം ആനയെ കൊണ്ടുപോകാനുള്ള ലോറി അതിലേക്ക് ഇറക്കി നിര്‍ത്തി. സോമനും മണിയനും ചേര്‍ന്ന് കാട്ടാനയെ ലോറിയില്‍ കയറ്റാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടു. തുടര്‍ന്ന് വടം ഉപയോഗിച്ച് സോമന്‍, ദമയന്തി എന്ന് പേരിട്ട കാട്ടാനയെ വലിച്ച് ലോറിയില്‍ കയറ്റി. രണ്ട് മണിക്കൂര്‍ നീണ്ട കഠിനപരിശ്രമങ്ങള്‍ക്കൊടുവില്‍ കാട്ടാനയെ കാട്ടുകമ്പുകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ കൊട്ടിലിലേക്ക് കയറ്റി ബന്ധിക്കാനായി. മൂന്നുമണിയോടെ ഇരുപതില്‍പരം വണ്ടികളുടെ അകമ്പടിയോടെ ദമയന്തിയെ സുരക്ഷിതമായി അച്ചന്‍ കോവില്‍ വനത്തിലേക്ക് മാറ്റി. അച്ചന്‍കോവിലിലെ അധികം ആള്‍ത്താമസമില്ലാത്ത ആനയാര്‍ വനമേഖലയിലാണ് ആനയെ വിട്ടത്.
കാട്ടാനയെ മയക്കുവെടിവെച്ച് പിടിക്കുന്നതിന് ദൗത്യസംഘത്തോടൊപ്പം ജനപ്രതിനിധികളായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല എന്നിവരും എത്തിയിരുന്നു. ആനമയക്കുവെടിയേറ്റ് വീണതറിഞ്ഞ് പതിനായിരങ്ങളാണ് പന്നിയോട്ട് വനമേഖലയിലെത്തിയത്.
ആദ്യം വെടിയേറ്റ ആന ലക്ഷ്യമില്ലാതെ പാഞ്ഞടുത്തത് അല്പസമയം ദൗത്യസംഘത്തിന് അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ദൗത്യസംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഡി.എഫ്.ഒ. മോഹനന്‍ പിള്ളയുടെ സമയോചിതമായ തീരുമാനങ്ങളാണ് പദ്ധതിയെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞമാസം 28നും ഇതേ ആനയെ മയക്കുവെടിവെച്ച് പിടിച്ച് അരിപ്പ ശംഖിലി വനത്തില്‍ വിട്ടിരുന്നു. എന്നാല്‍ നാലാംദിവസം ആന മടങ്ങിയെത്തി. ജനനേന്ദ്രിയത്തിന് രോഗം ബാധിച്ച ആനയെ അന്ന് ചികിത്സ നല്‍കിയാണ് ഡോക്ടര്‍മാര്‍ തിരിച്ചുവിട്ടത്. ആരോഗ്യം വീണ്ടെടുത്ത ആന രണ്ടുവട്ടം ദൗത്യസംഘത്തിനുനേരെ ആക്രമണം നടത്തുകയും ചെയ്തു. ആനയെ തുരത്തിയോടിക്കുന്നതിന് കഴിഞ്ഞദിവസം റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചെങ്കിലും ഫലം കണ്ടില്ല. തിങ്കളാഴ്ച ഒറ്റരാത്രികൊണ്ട് മുന്നൂറിലധികം വാഴകളാണ് കാട്ടാന നശിപ്പിച്ചത്.
ഡി.എഫ്.ഒ. മോഹനന്‍ പിള്ള, ഡോക്ടര്‍ അരുണ്‍ സക്കറിയ, ഡോ.ശശീന്ദ്രദേവ്, ഡോ. അലക്‌സാണ്ടര്‍ ജേക്കബ്ബ്, പാലോട്, കുളത്തൂപ്പുഴ, പരുത്തിപ്പള്ളി റേഞ്ച് ഓഫീസര്‍മാരായ ജലീല്‍, അശോകന്‍, സതീശന്‍ എന്നിവരും പെരിയാര്‍ വന്യജീവി സങ്കേതം റസ്‌ക്യൂ ടീം അംഗം ഇരുമ്പ അരുണ്‍, ആര്‍.ആര്‍.ടി. ടീം അംഗങ്ങള്‍, പാലോട് എസ്.ഐ. ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എന്നിവരാണ് ദൗത്യസംഘത്തിന് നേതൃത്വം നല്‍കിയത്.
രാവിലെ 8ന് വിളക്കുമരത്തിന്ചുവട്ടില്‍ നിന്നും ആരംഭിച്ച ആനയെ കീഴടക്കലിന് രാത്രി 11 മണിയോടെ അച്ചന്‍കോവില്‍ കാനാറില്‍ പര്യവസാനമായി. ഇനി ദമയന്തി മടങ്ങിവരില്ലെന്ന ഉറച്ച വിശ്വാസത്തില്‍ ദൗത്യസംഘവും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് തിരിച്ചുപോയി.