നന്ദിയോട്: ചക്കക്കുരുവും ചീരയിലയും മുളപ്പിച്ച പയറും ചേര്‍ത്ത പുഴുക്ക്. പഴുത്ത പപ്പായയും പുഴുങ്ങിയ മരച്ചീനിയും കട്ടന്‍ചായയും മേമ്പൊടിക്ക് കാന്താരിമുളക് ചമ്മന്തിയും. തീര്‍ന്നില്ല നാടന്‍ രുചിക്കൂട്ടുകളുടെ പട്ടിക നീളുകയാണ്. ദേശീയ ഗ്രാമീണാരോഗ്യപദ്ധതിയുടെ ഭാഗമായി എന്‍.ആര്‍.എച്ച്.എമ്മും പാലോട് സി.എച്ച്.സിയും ചേര്‍ന്നു നടത്തിയ ആദിവാസി ഭക്ഷ്യമേളയും പാചകമത്സരവുമാണ് വേറിട്ട കാഴ്ചയായത്. കടായിചിക്കനും ചിക്കന്‍ 65 മായി നഗരങ്ങള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് തങ്ങളുടെ തനതുവിഭവങ്ങളുമായി ആദിവാസി സ്ത്രീകള്‍ അഭിമാനപൂര്‍വം എത്തിയത്.
എന്‍.ആര്‍.എച്ച്.എമ്മിന്റെ കീഴില്‍ ജില്ലയില്‍ ആദ്യമായിട്ടാണ് ആദിവാസിക്കുട്ടികള്‍ക്ക് ആവശ്യത്തിന് പോഷകാഹാരം എന്ന ലക്ഷ്യവുമായി പാചകമത്സരം നടത്തുന്നത്. വയനാട്ടില്‍ വര്‍ധിച്ചുവരുന്ന പട്ടിണിശിശുമരണം ചെറുക്കുക എന്ന ലക്ഷ്യമിട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദിവാസി പോഷകാഹാര പാചകമത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
കഞ്ഞിയും ചക്കപ്പുഴുക്കും പഴവും പ്രഭാതഭക്ഷണത്തിനൊരുക്കിയ സാവിത്രി മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി. ചക്കക്കുരുകൊണ്ട് ഉപ്പുമാവും മുളപ്പിച്ച പയറും ചായയും തയ്യാറാക്കിയ സുഭദ്ര രണ്ടാംസമ്മാനവും സരളാമണി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. അന്‍പതിലധികം ആദിവാസി സ്ത്രീകള്‍ പങ്കെടുത്ത പാചകമത്സരത്തില്‍ കാട്ടുകപ്പയും ചക്കക്കുരുവും തന്നെയായിരുന്നു താരങ്ങള്‍. കപ്പ കൊണ്ട് 12ഉം ചക്കക്കുരു കൊണ്ട് 9 ഉം വിഭവങ്ങളാണ് ആദിവാസികള്‍ ഒരുക്കിയത്.
മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് മെമ്പര്‍ ഉഷാവിജയന്‍ അധ്യക്ഷത വഹിച്ചു. മാസ് മീഡിയ ഓഫീസര്‍ ശശി, ഡോ. മനു, എന്‍.ആര്‍.എച്ച്.എമ്മിന്റെ പി.ആര്‍.ഒ റൈനാ ആര്‍. നായര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബാബു, വാര്‍ഡംഗം നിമി തുടങ്ങി നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു.