2003 ഫിബ്രവരി 21നാണ് സംസ്ഥാനത്ത് ആദ്യമായി പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലി സി.ബി.എസ്.ഇ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിച്ചത്. ആദ്യ പരീക്ഷയുടെ റിസള്‍ട്ട് ആയിരുന്നതുകൊണ്ട് തന്നെ നല്ല ആശങ്കയുണ്ടായിരുന്നു അധ്യാപകര്‍ക്ക്. 14 ജില്ലകളില്‍ നിന്നായി ഇവിടെ 29 പേര്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയതില്‍ കൊല്ലത്തുനിന്നുള്ള സ്റ്റെഫി എസ്. കുമാര്‍ ഏറ്റവും ഉയര്‍ന്ന വിജയം നേടി.
മലപ്പുറത്തുനിന്നുള്ള അനുമോള്‍, കോട്ടയത്തുനിന്നുള്ള ആശമോള്‍, തിരുവനന്തപുരം സ്വദേശി ആനന്ദ് അജയ് എന്നിവര്‍ മികച്ച ഗ്രേഡ് നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്.
വിജയികള്‍ വിദ്യാലയത്തില്‍ ഒത്തുകൂടി. പ്രിന്‍സിപ്പല്‍ എസ്.പി. ഷാനിമോള്‍, സ്‌കൂള്‍ മാനേജര്‍ രാജീവ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് മധുരം വിതരണം ചെയ്തു.