വിതുര: സി.പി.എം. വിതുര ഏര്യാകമ്മിറ്റിക്ക് ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. 2008 ഒക്ടോബറില്‍ എം. വിജയകുമാര്‍ തറക്കല്ലിട്ട മൂന്നുനില മന്ദിരമാണ് പണി പൂര്‍ത്തിയാവുന്നത്. ആറിന് വൈകീട്ട് ആറിന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് ഏര്യാസെക്രട്ടറി പേരയം ശശി അറിയിച്ചു.
പെരിങ്ങമ്മല, നന്ദിയോട്, കുറുപുഴ, വിതുര, തൊളിക്കോട്, ഉഴമലയ്ക്കല്‍, ആര്യനാട്, പറണ്ടോട് ലോക്കല്‍ കമ്മിറ്റികളാണ് വിതുര ഏര്യക്ക് കീഴില്‍. വിതുര കേന്ദ്രമാക്കി ഏര്യാകമ്മിറ്റി രൂപവത്കരിച്ചിട്ട് 15 വര്‍ഷമാകുന്നു. പി.അയ്യപ്പന്‍പിള്ള ആയിരുന്നു ആദ്യസെക്രട്ടറി.
സെയ്‌നുദ്ദീന്‍ സ്മാരക ഹാള്‍ ആനത്തലവട്ടം ആനന്ദനും ബി.കെ. വിശ്വംഭരന്‍ നായര്‍ സ്മാരക വായനശാല കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. മന്ദിരനിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ വി.കെ. മധു അധ്യക്ഷനാവും.