പാലോട്: രണ്ടുവയസ്സും പത്തുമാസവും പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെ രോഗക്കിടക്കയിലായ മുത്തശ്ശിയുടെ വീട്ടില്‍ ഉപേക്ഷിച്ച് അച്ഛനും അമ്മയും മുങ്ങി. മൂന്നുദിവസം മുറിക്കുള്ളില്‍ വിസര്‍ജ്യത്തിനു നടുക്ക് പട്ടിണികിടന്ന കുരുന്നുകളെ ഒടുവില്‍ നാട്ടുകാരും പാലോട് ജനമൈത്രി പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. രണ്ടുവയസ്സുകാരി മീനുവിനെയും പേരറിയാത്ത പത്തുവയസ്സുകാരിയെയും അമ്മത്തൊട്ടിലിലും എണ്‍പതുകാരിയായ മുത്തശ്ശി ബേബി അമ്മയെ പാലോട് ഗവ. ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
നന്ദിയോട് ഇളവട്ടത്തെ വീട്ടില്‍നിന്നാണ് മുത്തശ്ശിയെയും കുഞ്ഞുങ്ങളെയും രക്ഷിച്ചത്.
സംഭവത്തെപ്പറ്റി പാലോട് പോലീസ് പറയുന്നതിങ്ങനെ: ബേബി അമ്മയുടെ ചെറുമകന്‍ ജോനയുടേതാണ് കുട്ടികള്‍. ജോന ഭാര്യ ജെസ്സിയുമായി പിണങ്ങി കോടതിയില്‍ കേസ് നടക്കുന്നു. കൃത്യമായി ജീവനാംശം കിട്ടാത്തതിനാല്‍ ജെസ്സി ജോന ഇപ്പോള്‍ താമസിക്കുന്ന ബേബി അമ്മയുടെ വീട്ടില്‍ കുട്ടികളുമായി എത്തി. ഇരുവരും വാക്കേറ്റമായി. തുടര്‍ന്ന് ജോന ജെസ്സിയെ മര്‍ദിച്ചു. ജെസ്സി കുട്ടികളെ ജോനയുടെ മുന്നിലിട്ടിട്ട് ഇറങ്ങിപ്പോയി. ഭാര്യ പോയതിന്റെ തൊട്ടുപിന്നാലെ ഭര്‍ത്താവും വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. കുട്ടികളെ നിത്യരോഗിയായി കിടപ്പിലായ മുത്തശ്ശിയുടെ മുറിയിലിട്ടു പൂട്ടി. ഒറ്റപ്പെട്ട വീടായതിനാല്‍ സംഭവം പുറത്തറിഞ്ഞില്ല.
മൂന്നുദിവസം ഇവിടെ കഴിഞ്ഞ കുട്ടികള്‍ അവശനിലയിലായി. വീട്ടില്‍നിന്ന് കുട്ടികളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട നാട്ടുകാരാണ് വിവരം പാലോട് സ്റ്റേഷനില്‍ അറിയിച്ചത്. വാര്‍ഡ് അംഗം കെ.സി.ബാബു, എസ്.ഐ. ഡി. ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. വീട് തുറന്നുനോക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ പട്ടിണികൊണ്ട് അബോധാവസ്ഥയായ നിലയിലായിരുന്നു. വനിതാപോലീസുകാരായ ഷിനിലാലും ഗീതയും ചേര്‍ന്ന് കുട്ടികളെ കുളിപ്പിച്ച് വണ്ടിയില്‍കയറ്റി സ്റ്റേഷനിലെത്തിച്ചു. മുത്തശ്ശിയെ ചികിത്സയ്ക്കായി പാലോട് ആശുപത്രിയിലും.
സ്റ്റേഷനിലെത്തിച്ച കുട്ടികള്‍ക്ക് പോലീസുകാര്‍തന്നെ പാലും ബിസ്‌കറ്റും പഴവും വാങ്ങി നല്‍കി. ഫ്രോക്കുകളും സമ്മാനിച്ചു.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ആറുമണിയോടെ കുട്ടികളെ അമ്മത്തൊട്ടിലിലേക്ക് കൊണ്ടുപോയി. കുട്ടികളെ ഉപേക്ഷിച്ച സംഭവത്തില്‍ അച്ഛന്റെയും അമ്മയുടെയും പേരില്‍ കേസെടുത്ത് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പാലോട് എസ്.ഐ. ഷിബു അറിയിച്ചു.