പാലോട്: ജവഹര്‍കോളനി ഗവ. യു.പി.സ്‌കൂളിനെ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. അദ്ധ്യക്ഷനാവും. ഇതോടെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുങ്ങുകയാണ്.