പാലോട്: നിയമപാലനം മാത്രമല്ല നാട് നന്നാക്കുന്ന കാര്യത്തില്‍ മാലിന്യം നീക്കം ചെയ്യാനും തങ്ങള്‍ക്കൊരു മടിയുമില്ലെന്ന് പാലോട് സ്റ്റേഷനിലെ പോലീസുകാര്‍ തെളിയിച്ചു. മാസങ്ങളായി അടിഞ്ഞുകൂടികിടക്കുന്ന പാലോട് ടൗണിലെ മാലിന്യകൂമ്പാരം ഇവര്‍ മാറ്റുന്നതുകണ്ട് മൂക്കുപൊത്തി പൊതുജനം മാറിനിന്നു.
പാലോട് ജനമൈത്രി പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ഞായറാഴ്ച രാവിലെ പാലോട് ടൗണ്‍ ശുചീകരണത്തിനിറങ്ങിയത്. മൂന്ന് മണിക്കൂര്‍കൊണ്ട് പ്രധാന ഓടകളും ചാലുകളും ഇവര്‍ ശുചീകരിച്ചു. ഒരു വര്‍ഷത്തോളമായി മുക്കുപാലത്തിനടിയില്‍ നിക്ഷേപിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യമായിരുന്നു കൂട്ടത്തില്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കരുത് എന്ന ബോര്‍ഡിന് തഴെയായിരുന്നു ഏറ്റവുമധികം മാലിന്യം. വ്യാപാരികളും പൊതുമരാമത്ത് വകുപ്പും പ്രശ്‌നത്തില്‍നിന്നും മാറിനിന്ന സാഹചര്യത്തിലാണ് പോലീസ് ശുചീകരണ പ്രവര്‍ത്തനം ഏറ്റെടുത്തത്. അടുത്തയാഴ്ച തുടങ്ങുന്ന കനത്ത മഴയില്‍ ഈ മാലിന്യങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും എന്ന ആശങ്കയിലാണ് പാലോട് പോലീസിനെ ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്.
പാലോട് എസ്.ഐ. ഷിബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് ടൗണ്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വനിതാ പോലീസ് ഉള്‍പ്പടെ ഇരുപതിലധികം പോലീസുകാരാണ് മാലിന്യനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവസാന്നിധ്യമായത്.