വിതുര: യൂത്ത് കോണ്‍ഗ്രസ് വിതുര മണ്ഡലം വൈസ് പ്രസിഡന്റ് അജീഷ്‌നാഥിന്റെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സ്‌ഫോടനത്തില്‍ ദുരൂഹത. ശബ്ദംകേട്ട് ഓടിയെത്തി ടോര്‍ച്ചടിച്ച് നോക്കിയ തന്നെ ചീത്ത വിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയെ്തന്ന് അജീഷ്‌നാഥിന്റെ അയല്‍വാസി സലിം പോലീസില്‍ പരാതി നല്‍കി.
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലേക്ക് എറിഞ്ഞത് പടക്ക വിഭാഗത്തില്‍പ്പെടുന്ന അമിട്ട് ആണെന്ന് തിരിച്ചറിഞ്ഞതായി കേസന്വേഷിക്കുന്ന പാലോട് സി.ഐ. പ്രദീപ്കുമാര്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലേക്ക് എറിഞ്ഞത് പടക്ക വിഭാഗത്തില്‍പ്പെടുന്ന അമിട്ട് ആണെന്ന് തിരിച്ചറിഞ്ഞതായി കേസന്വേഷിക്കുന്ന പാലോട് സി.ഐ. പ്രദീപ്കുമാര്‍ അറിയിച്ചു.