പാലോട്: വീട്ടില്‍ ആളില്ലാതിരുന്ന സമയം രണ്ടരപവന്റെ സ്വര്‍ണവും ഒന്നരലക്ഷം രൂപയും മോഷ്ടിച്ചതായി പരാതി. വട്ടപ്പന്‍കാട് തടത്തരികത്തുവീട്ടില്‍ ശോഭനകുമാരിയുടെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണവും നഷ്ടമായത്. ഭര്‍തൃമാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ശോഭനകുമാരി പോയിരുന്ന സമയത്താണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ മോഷ്ടിച്ചത്. വീടിനു പിന്നില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ ഷീറ്റും മോഷണം പോയതായി പാലോട് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.