പാലോട്: രണ്ടുവര്‍ഷമായി നീളുന്ന ചെല്ലഞ്ചി പാലംപണി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സ്ഥലം എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍ നായര്‍, പാലംപണി ഏറ്റെടുത്തിരിക്കുന്ന കമ്പനി പ്രതിനിധികള്‍, സമരസമിതി നേതാക്കള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിച്ചത്.
കോണ്‍ക്രീറ്റ് ചെയ്യേണ്ട എല്ലാ ഭാഗങ്ങളും രണ്ടാഴ്ചയ്ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കും. പില്ലറുകള്‍, തടയണ എന്നിവയുടെ പണി ദ്രുതഗതിയിലാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ആറുമാസത്തിനുള്ളില്‍ പാലത്തിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കും എന്ന ഉറപ്പിന്‍മേലാണ് സമരസമിതി പന്തല്‍ പൊളിച്ചുമാറ്റി സമരം അവസാനിപ്പിച്ചത്.
പണി ഇഴഞ്ഞുനീങ്ങുന്നതിനിടെ കഴിഞ്ഞദിവസം യന്ത്രോപകരണങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ കമ്പനി നടത്തിയ ശ്രമം സമരസമിതി ഇടപെട്ട് തടഞ്ഞിരുന്നു.