വിതുര: തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് നഗരത്തിനുപകരം മലയോര മേഖലയായ വിതുരയില്‍ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ആവശ്യപ്പെട്ടു. ഐസര്‍, ഇഗ്‌നോ, ഐ.ഐ.എസ്.ടി, ജവഹര്‍ നവോദയ വിദ്യാലയം, പൊന്മുടി, ബോണക്കാട് തോട്ടങ്ങള്‍ തുടങ്ങിയവയുടെ സാമീപ്യം ഉന്നതനിലവാരമുള്ള ആശുപത്രിയുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതായി വിപിന്‍ ആവശ്യപ്പെട്ടു.