WELCOME
Monday, June 10, 2013
ഭൂമിക്കൊരു കുട: തണലൊരുക്കി ഡിവൈഎഫ്ഐ മരത്തൈകള്‍ നടും
പാലോട് . ഡിവൈഎഫ്ഐ പാലോട് ടൌണ്‍ കമ്മിറ്റി മലയാള മനോരമയുടെ ഭൂമിക്കൊരു കുട പരിസ്ഥിതി സംരക്ഷണ പരിപാടിയുമായി സഹകരിച്ച് 12നു പാലോട് മേഖലയിലെ പൊതുനിരത്തുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും തണലൊരുക്കി മരത്തൈകള്‍ നട്ടു പിടിപ്പിക്കും. ഡിവൈഎഫ്ഐയുടെ 'ഭൂമിക്ക് ഒരാള്‍ ഒരു മരം എന്ന പരിപാടിയുടെ ഭാഗമായാണു മനോരമയുടെ പദ്ധതിയുമായി സഹകരിച്ചു ഭൂമിക്കൊരു കുട പദ്ധതി പ്രകാരമുള്ള തൈകള്‍ വാങ്ങി തണലൊരുക്കി പ്രകൃതി സംരക്ഷണത്തിന് ഇറങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഇന്നലെ മനോരമയുടെ നേതൃത്വത്തില്‍ നെടുമങ്ങാട്ട് നടന്ന തൈവിതരണത്തില്‍വച്ചു ഡിവൈെഫ്ഐ പ്രവര്‍ത്തകര്‍ തൈകള്‍ ഏറ്റുവാങ്ങി. പരിപാടിയുടെ ഭാഗമായി വൈകിട്ട് അഞ്ചിനു പാലോട് ജംക്ഷനില്‍ സര്‍ഗസായാഹ്നം സംഘടിപ്പിക്കും. പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി, പ്ളസ്ടു അവാര്‍ഡ് ദാനം വി.കെ. മധു നിര്‍വഹിക്കും.