പാലോട്: പേരയം ചന്തയോട് ചേര്‍ന്ന് ഒരുമാസം മുമ്പ് പണിതീര്‍ത്ത ശൗചാലയം ശനിയാഴ്ച പെയ്ത മഴയില്‍ ചരിഞ്ഞു. നിര്‍മ്മാണത്തിലെ അപാകമാണെന്ന് നാട്ടുകാര്‍. മണ്ണിന്റെ ഉറപ്പില്ലായ്മയാണെന്ന് ഉദ്യോഗസ്ഥര്‍. പനവൂര്‍ ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ 1,8000 രൂപ ചെലവിട്ടാണ് പൊതുശൗചാലയം സ്ഥാപിച്ചത്.
ഒരാഴ്ചയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത സ്ലാബുകള്‍ ഉപയോഗിച്ച് കെട്ടിടത്തെ സംരക്ഷിക്കുന്നതിനുള്ള പണികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.