പാലോട് .ഇന്നലെ റോഡിലൂടെ ചീറി പാഞ്ഞു വന്നവർക്ക് മുന്നിൽ പോലീസ് കൈ കാണിച്ചപ്പോൾ പെറ്റി ആണെന്ന് കരുതിയവർക്ക് തെറ്റി.കൈ കൊടുത്തും മിടായി നൽകിയും പിന്നെ റോഡ് നിയമങ്ങൾ പാലിക്കണം എന്നാ ചെറിയ ഒരു ഉപദേശം കൂടി ആയപ്പോഴാണ് ചിലർക്ക് ശ്വാസം നേരെ വീണത് .വാഹനങ്ങളുടെ അമിത വേഗം നിയന്ത്രികുന്നതിന്റെയും അപകട രഹിത സമൂഹം ലക്ഷ്യമിട്ടും ഇന്നലെ പാലോട് ജനമൈത്രി പോലീസിന്റെ നേത്രത്വത്തിൽ ടൌണിൽ നടന്ന ട്രാഫിക് ബോധവല്ക്കരണം ആണ് കാഴ്ച ആയതു
ഡ്രൈവർമാർക്ക് മിടായി നൽകിയ ശേഷം "അമിത വേഗം അലങ്കാരമല്ല ..അഹങ്കാരമാണ് ..ഹെൽമട്റ്റ് ധരിക്കുക ..മത്സര ഓട്ടം മരണം ക്ഷണിച്ചു വരുത്തും ..മദ്യപിച്ചു വാഹനം ഓടിക്കതിരിക്കുക എന്നിങ്ങനെയുള്ള ഏഴു നിർദേശങ്ങൾ അടങ്ങിയ ലഘു ലേഖ ഡ്രൈവർമാർക്ക് നൽകിയാണ് ഉപദേശത്തിലൂടെ ബോധവല്ക്കരണം നടത്തിയത് .പാലോട് എസ് ഐ ഷിബുകുമാറിന്റെ നേത്രത്വത്തിൽ നടന്ന പരിപാടിയിൽ സ്റ്റെഷനിലെ പോലീസുകാരും പങ്കെടുത്തു