പാലോട്: അവസാനദിവസവും അരുണ്‍ കാത്തിരുന്നു, കുടെ കളിച്ചുപഠിക്കാന്‍ ഒരാളെങ്കിലും എത്തുമെന്ന്. ആറാം പ്രവര്‍ത്തിദിനത്തില്‍ സ്‌കൂള്‍ പ്രവേശനം കഴിഞ്ഞിട്ടും പാലോട് ഉപജില്ലയിലെ വെല്ലഞ്ചി എല്‍.പി.എസില്‍ ആകെയെത്തിയത് ഒരാള്‍മാത്രം. ചേപ്പിലോട് ധൂളിക്കുന്ന് അരുണ്‍വിലാസത്തില്‍ അരുണ്‍ എന്ന കൊച്ചുമിടുക്കന്‍. ഈ പഠനവര്‍ഷത്തില്‍ എല്ലാകാര്യത്തിലും ഒന്നാംക്ലാസിലെ 'ഒന്നാമന്‍' ഇനി അരുണ്‍തന്നെയായിരിക്കും. രണ്ട് കിലോമീറ്ററിലധികം നടന്നാണ് ഈ ആറ് വയസ്സുകാരന്‍ അക്ഷരവെട്ടം അടുത്തറിയാന്‍ എത്തുന്നത്.
കഴിഞ്ഞ അധ്യയനവര്‍ഷം പത്ത് നവാഗതര്‍ ഒന്നാംക്ലാസില്‍ എത്തിയിരുന്നു. എന്നാലിത്തവണ അത് ഒന്നിലൊതുങ്ങി. സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ കുറവോ അധ്യാപകരില്ലായ്മയോ അല്ല കുട്ടികള്‍ കുറയാന്‍ കാരണം. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ വാഹനങ്ങള്‍ ചെല്ലഞ്ചി പ്രദേശത്തെ കുട്ടികളെ 'റാഞ്ചിയെടുത്ത്' പറക്കുന്നതാണ് ഇവിടെ കുട്ടികള്‍ കുറയാന്‍ ഇടയാക്കിയത്. പിന്നെ ചെല്ലഞ്ചിയിലെ പാലംപണി എങ്ങുംമെത്താത്തതും തകര്‍ച്ചയുടെ ആക്കംകൂട്ടി. അഞ്ച് സ്‌കൂളുകളുടെ വാഹനങ്ങളാണ് ഈ കുഗ്രാമത്തില്‍ കുട്ടികളെതേടിയെത്തുന്നത്.
മൂന്നുറിലധികം കുട്ടികള്‍ ഓടിക്കളിച്ചിരുന്ന ഈ വിദ്യാലയമുറ്റത്ത് ഇന്ന് ആകെയുള്ളത് 26 പേര്‍ മാത്രം. സ്വന്തമായി ക്ലാസും ക്ലാസ് ടീച്ചറും ഇല്ലെങ്കിലും 25 ചേച്ചിമാരുടെയും ചേട്ടന്മാരുടെയും പ്രിയപ്പെട്ടവനാണ് അരുണ്‍. കൂലിപ്പണിക്കാരനായ അനില്‍കുമാറിന്റെയും രമ്യയുടെയും മകനായ അരുണ്‍ മിടുക്കനാണെന്ന് പ്രഥമാധ്യാപിക അനിലയും മറ്റ് അധ്യാപികമാരും പറയുന്നു. താന്‍ പഠിച്ചുവളര്‍ന്ന വിദ്യാലയമായതിനാലാണ് മകനെ അവിടെത്തന്നെ വിടാന്‍ അനിലിനെ പ്രേരിപ്പിച്ചത്. മാതൃഭാഷാ സ്‌നേഹവും സ്വന്തം നാടിന്റെ പുരോഗതിയും പ്രസംഗിക്കുന്നവരും മക്കളെ ഗ്രാമത്തിന് പുറത്തുള്ള വിദ്യാലയങ്ങളില്‍ അയച്ചുപഠിപ്പിക്കുന്നതില്‍ അനിലിന് പ്രതിഷേധമില്ല. പക്ഷേ കണ്‍മുന്നില്‍ ഒരു വിദ്യാലയത്തിന്റെ ജീവന്‍ നിലച്ചുതുടങ്ങിയതില്‍ ഈ ചെറുപ്പക്കാരന്‍ വേദനിക്കുന്നുണ്ട്.