പേപ്പാറ. ഡാമിലെ ജലനിരപ്പു ശരാശരിക്കും മുകളിലെത്തിയെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. വിജില്‍സ് അറിയിച്ചു. കഴിഞ്ഞ പത്തു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നജലനിരപ്പാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലത്തെ ജലനിരപ്പ് 101.80 ആയിരുന്നു. ഒരാഴ്ചയ്ക്കം ജലനിരപ്പ് 105 ആകുമെന്നും വെള്ളം ഓവര്‍ഫ്ളോ ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കാലവര്‍ഷമെത്തിയിട്ടും കഴിഞ്ഞ രണ്ടാഴ്ച മുന്‍പുവരെ കാര്യമായ പുരോഗതിയൊന്നും ജലനിരപ്പില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാഴ്ചയായി കാര്യമായി ലഭിക്കുന്ന മഴയാണു ജലനിരപ്പ് ശരാശരിക്കും മുകളിലാകാന്‍ സഹായിച്ചത്. നേരത്തെ ഡാമിലെ ജലനിരപ്പ് 91.30വരെ താഴ്ന്നിരുന്നു. തന്മൂലം ജലവിതരണം മുടങ്ങുന്നതുള്‍പ്പടെയുള്ള പ്രശ്നങ്ങളും ആകുലതകളും ശക്തമായിരുന്നു.