വിതുര: പേപ്പാറ ഡാം റിസര്‍വോയറില്‍ അനധികൃത മത്സ്യബന്ധനം വ്യാപകമാകുന്നു. വനംവകുപ്പ് അധികൃതരുടെ കണ്‍മുന്നിലാണ് താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മിച്ച് തങ്ങുന്ന സംഘങ്ങള്‍ മീന്‍പിടിതതം നടത്തുന്നത്. ശുദ്ധജലമത്സ്യങ്ങള്‍ പ്രജനനം നടത്തുന്ന സമയത്തെ മത്സ്യബനധനം വിവിധയിനം മീനുകളുടെ നാശത്തിന് വഴിവെക്കുമെന്ന് ആശങ്കയുണ്ട്. പേപ്പാറ റിസര്‍വോയറിലെ ചാത്തന്‍കോട്, പൊടിയക്കാല, സുന്ദരിമുക്ക് പ്രദേശങ്ങളിലാണ് മീന്‍പിടുത്തം. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള വിവിധ സംഘങ്ങള്‍ വലകെട്ടിയും തോട്ടപൊട്ടിച്ചും മീന്‍പിടിക്കുന്നു. അഗസ്ത്യാര്‍കൂട മലനിരയുടെ താഴ്വാരമായ പേപ്പാറ കാട്ടാനകളുടെ വിഹാരകേന്ദ്രം കൂടിയാണ്. വന്യമൃഗങ്ങള്‍ക്കും പ്രകൃതിക്കും ദോഷകരമായ മനുഷ്യ കടന്നുകയറ്റം വനംവകുപ്പ് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ആദിവാസികളായ നാട്ടുകാരെ കൂട്ടുപിടിച്ചാണ് ചാത്തന്‍കോട് ചെക്ക്പോസ്റ്റ് വഴിയും മറ്റും അനധികൃത മീന്‍പിടുത്തക്കാര്‍ റിസര്‍വോയര്‍ പ്രദേശത്തേക്ക് കടക്കുന്നത്. - See more at: http://www.deshabhimani.com/newscontent.php?id=317356#sthash.3TAd40Si.dpuf