പാലോട്: അഞ്ചാംതലമുറയിലെ ഇളമുറക്കാരി അഭിരാമിക്ക് പേരും ഇട്ടാണ് കല്യാണിമുത്തശ്ശി 112-ാംവയസ്സില്‍ യാത്രയായത്. കൃഷിയിലും വൈദ്യത്തിലും പേരെടുത്ത നന്ദിയോട് പച്ച നല്ലാങ്കോട്ടുകോണത്ത് ചരുവിള പുത്തന്‍വീട്ടില്‍ കല്യാണി പഴമക്കാരന് 'കോണത്തമ്മ'യായിരുന്നു. രോഗപീഡകളൊന്നുമില്ലാതെ അവസാനനാളുകളിലും ആരോഗ്യവതിയായിരുന്ന മുത്തശ്ശിയുടെ കുടുംബത്തില്‍ അഞ്ചുതലമുറയിലായി എഴുപത്തിയഞ്ച് അംഗങ്ങളുണ്ട്.
നെല്‍കൃഷികൊണ്ട് സമൃദ്ധമായിരുന്ന പച്ചയിലെ കാര്‍ഷികവൃത്തിക്ക് എന്നും കല്യാണി മുന്നിലുണ്ടായിരുന്നു. ചെറുമകള്‍ മോളിയോടൊപ്പമായിരുന്നു കല്യാണിയുടെ താമസം.