പാലോട്: 'മാതൃഭൂമി മധുരം മലയാളം' പദ്ധതി ഇളവട്ടം ബി.ആര്‍.എം. ഹൈസ്‌കൂളില്‍ ആരംഭിച്ചു. വഴയില ആറാംകല്ല് ചിന്ത ബില്‍ഡിങ് മെറ്റീരിയല്‍സ് ആണ് സ്‌കൂളിലേക്കാവശ്യമായ പത്രം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സ്‌കൂളങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചിന്ത ബില്‍ഡിങ് മെറ്റീരിയല്‍സിന്റെ മാനേജിങ് ഡയറക്ടര്‍ സനകന്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് പത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ലളിത അധ്യക്ഷത വഹിച്ചു. ജോസ് ഭാസ്‌കരം സ്വാഗതവും തിലകന്‍ നന്ദിയും പറഞ്ഞു. 'മാതൃഭൂമി' സര്‍ക്കുലേഷന്‍ എ.എസ്.ഒ. സുരേഷ് മധുരം മലയാളം സന്ദേശം നല്‍കി.