പെരിങ്ങമ്മല: തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയിലെ മൂന്ന് അംഗങ്ങള്‍ പ്രതിപക്ഷത്തിനുവേണ്ടി വോട്ടു ചെയ്തു. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലാണ് തിങ്കളാഴ്ച നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോണ്‍ഗ്രസ്സിലെ ഭരണസമിതി അംഗങ്ങളായ വി.പ്രസാദ്, സുബാഷ്, ശ്രീലതാ ശിവാനന്ദന്‍ എന്നിവരാണ് എല്‍.ഡി.എഫിനു വേണ്ടി വോട്ടു ചെയ്തത്.
തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തിനായി ഓവര്‍സീയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എ.ഇ. എന്നീ തസ്തികകളിലാണ് താത്കാലിക തിരഞ്ഞെടുപ്പു നടന്നത്. തിരഞ്ഞെടുത്തവരെ പഞ്ചായത്ത്കമ്മിറ്റി അംഗീകാരത്തിനു വേണ്ടി അവതരിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. എ.ഇ. ആയി പഞ്ചായത്ത് ഭരണസമിതി നിയോഗിച്ച മിനിയെ അംഗീകരിക്കാന്‍ പ്രതിപക്ഷം തയാറായില്ല. വിഷയം സെക്രട്ടറി വോട്ടെടുപ്പിനു വിട്ടതോടെയാണ് വികസന സ്റ്റാന്റിങ് സമിതി അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ വി.പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷത്തിനുവേണ്ടി കൈ ഉയര്‍ത്തി വോട്ടു ചെയ്തത്. ഇതോടെ സതീഷ് എന്നയാള്‍ എ.ഇ ആയി നിയമിതനായി. കൂറുമാറി വോട്ടു ചെയ്ത നടപടി പാര്‍ട്ടിക്ക് നിരക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.പവിത്രകുമാര്‍ പറഞ്ഞു.