പാലോട്: കരിമണ്‍കോടിനും ചിപ്പന്‍ചിറയ്ക്കുമിടയ്ക്കുള്ള വനാന്തരമേഖലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം ചീഞ്ഞ മത്സ്യങ്ങളും മറ്റുമാലിന്യങ്ങളും പ്രദേശത്ത് കൊണ്ടിട്ടിരുന്നു. ഇതുകാരണം തെരുവുനായ്ശല്യവും രൂക്ഷമാണ്. അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.