പാങ്ങോട്: വ്യാഴാഴ്ച വൈകുന്നേരത്തോടെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭരതന്നൂര്‍ പാകിസ്ഥാന്‍മുക്ക് തടത്തരികത്ത് വീട്ടില്‍ വിജയന്‍ ആശാരി (48)യുടെ മൃതദേഹം ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി.
കഴിഞ്ഞ കുറേ ദിവസമായി ഇയാളെ പുറത്തൊന്നും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീട്ടിനുള്ളില്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയില്‍ വ്യാഴാഴ്ച കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ഒരാളുടെ പരാതിയെ തുടര്‍ന്ന് വിജയന്‍ ആശാരിയെ നാല് ദിവസങ്ങള്‍ക്ക് മുന്‍പ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്നാരോപിച്ച് സംഭവസ്ഥലത്തെത്തിയ പോലീസിനെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു.
ഉന്നതാധികാരികളുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്താല്‍ മതിയെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ആര്‍.ഡി.ഒ, കിളിമാനൂര്‍ സി.ഐ, ഫോറന്‍സിക് വിഭാഗം, സയന്റിഫിക് വിഭാഗം എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കിളിമാനൂര്‍ സി.ഐ.എ അശോക്കുമാര്‍ പറഞ്ഞു.