പാലോട്: പച്ച നെടുംപറമ്പ് ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ഉത്സവത്തോടനുബന്ധിച്ച് പന്തല്‍ നിര്‍മ്മാണക്കാര്‍ക്കുള്‍പ്പെടെ എട്ടുപേര്‍ക്ക് പണം നല്‍കാത്തതിന്റെ പേരില്‍ ഉത്സവകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ പാലോട് പോലീസ് കേസെടുത്തു. ഉത്സവകമ്മിറ്റി പ്രസിഡന്റ് എം.എസ്.ചന്ദ്രന്‍, സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവും നന്ദിയോട് ഗ്രാമപഞ്ചായത്ത് അംഗവുമായ പുലിയൂര്‍ ജി.പ്രകാശ്, കണ്‍വീനര്‍ അഭേഷ് അനി എന്നിവര്‍ക്കെതിരെയാണ് കേസ്. ഉത്സവത്തിന് മൈക്ക് സെറ്റ് വാടകക്ക് നല്‍കിയ മോഹനന് 135000 രൂപയാണ് കിട്ടാനുള്ളത്. ഉത്സവ നോട്ടീസ് പ്രിന്റിങ് ചാര്‍ജ്, ഷാമിയാന, മേശ, കസേര, പന്തല്‍ എന്നിവയുടെ വാടക, പാചകക്കാരുടെ കൂലി, തോവാളയില്‍ നിന്നെത്തിയ പൂക്കളുടെ വില, മത്സര കമ്പക്കാര്‍ക്കുള്ള തുക എന്നിവയടക്കും പത്തുലക്ഷത്തോളം രൂപയാണ് കൊടുത്ത് തീര്‍ക്കാനുള്ളത്.
ഉത്സവം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷവും പണം കിട്ടാതായതോടെയാണ് പരാതിക്കാര്‍ സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ ദിവസം ഉത്സവകമ്മിറ്റിക്കാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. പിരിവിനുപയോഗിച്ച റസീതുകളുടെ കൗണ്ടര്‍ഫോയില്‍ സ്റ്റേഷനിലെത്തിച്ചാല്‍ ഓഡിറ്റ് നടത്താമെന്നറിയിച്ചെങ്കിലും ഭാരവാഹികള്‍ അംഗീകരിച്ചില്ലത്രെ. ഇതേ തുടര്‍ന്നാണ് കേസെടുത്തത്.