WELCOME
Saturday, June 22, 2013
പേപ്പാറയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി: വ്യാപക കൃഷി നാശം
വിതുര. മണിതൂക്കിക്കു പിന്നാലെ പേപ്പാറയിലും കാട്ടാനക്കൂട്ടം നാശം വിതച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ പത്തോളം കാട്ടാനകള്‍ ഇറങ്ങിയതുമൂലം പട്ടന്‍കുളിച്ചപാറമുള്ളു മണ്‍പുറത്തു വീട്ടില്‍ സി. രാജമ്മകാണിയുടെ പുരയിടത്തിലെ കൃഷിയാണു നശിച്ചത്. ഒന്നര ഏക്കറിലെ കമുക്, വാഴ, മരച്ചീനി, കുരുമുളക്, കൊക്കോ ചെടികള്‍ എന്നിവയാണു കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചത്. തെങ്ങുകളോടും ക്രൂരത കാട്ടിയ കാട്ടാനകള്‍ അവയും കുത്തി മറിച്ചിട്ടു. ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. വയോധികയായ രാജമ്മ അനവധി വര്‍ഷങ്ങളായി ഒറ്റയ്ക്കാണു താമസം. മണ്ണുവച്ച് ഷീറ്റടിച്ച വീട്ടില്‍ നിത്യവൃത്തിക്കു വരെ ബുദ്ധിമുട്ടുന്ന രാജമ്മ കാട്ടാനക്കൂട്ടത്തെ പേടിച്ചാണ് ഇവിടെ രത്രിയില്‍ ഉറങ്ങുന്നത്. കഴിഞ്ഞയാഴ്ച കനത്ത മഴയും ശക്തമായ കാറ്റും ഇവിടെ നാശം വിതച്ചിരുന്നു.