WELCOME
Saturday, June 22, 2013
മങ്കയത്ത് തെരുവുവിളക്കുകള്‍ കത്താത്തത് കാട്ടാന ശല്യത്തിനു കാരണമായി
പാലോട്. പെരിങ്ങമ്മല പഞ്ചായത്തിലെ മങ്കയത്ത് തെരുവുവിളക്കുകള്‍ കത്താതായതുമൂലം രാത്രികാലങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതായി പരാതി. കഴിഞ്ഞ ദിവസം മങ്കയത്തു കാട്ടാന പലര്‍ക്കും കൃഷിനാശം വരുത്തി. ഇരുട്ടായതുമൂലം ആനകള്‍ റോഡിലിറങ്ങി നില്‍ക്കുന്നതും പതിവായിട്ടുണ്ട്. മഴക്കാലമായതോടെയാണ് ആനകള്‍ കാട്ടില്‍ നിന്നിറങ്ങുന്നത്. മങ്കയം മുതല്‍ കുരിശടി വരെയുള്ള പ്രദേശങ്ങളില്‍ ഒരു തെരുവുവിളക്കുപോലും കത്തുന്നില്ല. പലതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി വ്യാപകമായിട്ടുണ്ട്.