WELCOME
Sunday, June 23, 2013
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഐക്യദാര്‍ഢ്യം
പാലോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി പാലോട് ടൗണില്‍ പ്രകടനം നടത്തി. ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതുപക്ഷം നടത്തുന്ന കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം. ഷിറാസ്ഖാന്‍, പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സുധീര്‍ഷാ പാലോട്, മണ്ഡലം പ്രസിഡന്റ് അരുണ്‍കുമാര്‍ പി.എന്‍, വൈസ് പ്രസിഡന്റ് എം. ഷെഹ്‌നാസ്, ബ്ലോക്ക് ഭാരവാഹികളായ എസ്. സുജിത്, അനസ്‌തോട്ടംവിള, ആര്‍.പി.കുമാര്‍, സാബു കൊച്ചുകരിക്കകം, സനീഷ്‌സോമന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.