പാലോട് .മാലിന്യങ്ങൾക്ക് നടുവിൽ മൂക്കുപൊത്തി .തെന്നി വീഴാതെ ചെളിയിൽ പുതഞ്ഞുള്ള സർക്കസിൽ ആണ് . പാലോട് ബസ് സ്റ്റെഷനിലെ മെക്കാനിക്കുകൾ.ഇവരുടെ ദുരിതം .ബോധ്യമാകാൻ വാക്കുകൾ മതിയാകില്ല .നേർകാഴ്ച തന്നെ വേണം .ഒരു ബസിനെ പൂർണ്ണമായും ഉൽ കൊള്ളാത്ത ഇട്ടാവട്ടത്തെ ഷെഡ് ആണ് മെക്കാനിക്ക് പുര ഇതിനോട് ചെർനുള്ള കക്കൂസ് ടാങ്ക് പൊട്ടി ഒലിച് തൊട്ടടുത്തായി കൊതുകിനു വാസ കേന്ദ്രം ഒരുക്കി ദുര്ഗന്തം വമിക്കുന്ന മലിന ജലം കെട്ടി കിടക്കുന്നു .നിന്ന് തിരിയാൻ ഇടം ഇല്ലാത്തതിനാൽ .ഷേടിനു പുറത്തെ ചെളിയിൽ കിടന്നാണ് പണി മുഴുവൻ .ദുരിതങ്ങളുടെ നിലയില്ല കയത്തിൽ പണി എടുക്കുമ്പോഴും റാമ്പ് അടക്കം മതിയായ സൌകര്യങ്ങൾ ഒന്നും തന്നെ ഇല്ല .ഈ പെടാപാടിലും എന്തെങ്കിലും ഒരു ചെറിയ പിഴവ് പോലും മേക്കനിക്കുകളുടെ മേലുള്ള കുതിര കയറ്റത്തിൽ കലാശിക്കും .മഴക്കാലം ആയതോടെ ബസ് സ്റ്റെഷൻ പരിസരം ചാലുകളും കുഴികളും രൂപം കൊണ്ട് മരമടി കഴിഞ്ഞ പുന്തകണ്ടം പോലെ ആയി .ബസുകൾ പുതയാതെ റോഡിൽ ഇറക്കാനുള്ള കഠിന ശ്രമം തന്നെ ഡ്രൈവർമാർക്ക് വേണ്ടി വരുന്നു .എന്നാലും ബസുകൾ പുതയുന്നതും കെട്ടി വലിക്കുന്നതും ഇവിടെ പതിവായി .ഭരണാധികാരികൾ ഒന്ന് ഇവിടെ വരണം ഈ ദുരിതം കാണാൻ