പെരിങ്ങമ്മല: 'ബൈത്തുല്‍ റഹ്മ' പദ്ധതി പ്രകാരം മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റിയും കെ.എം.സി.സി. റാസല്‍ഖൈമയും സംയുക്തമായി നിര്‍മ്മിച്ചുനല്‍കുന്ന സൗജന്യ വീടുകളുടെ തറക്കല്ലിടല്‍ നടന്നു. പെരിങ്ങമ്മല, ഇടവം, മീരാന്‍വെട്ടി ഒന്നാം ബ്ലോക്കില്‍ ഷക്കീലാ ഷാജഹാനാണ് ജില്ലയില്‍തന്നെ ആദ്യവീട് നല്‍കുന്നത്. ഇടവത്തുചേര്‍ന്ന ചടങ്ങില്‍ താജുദ്ദീന്‍ മര്‍ഹബ തറക്കല്ലിട്ടു.
ചടങ്ങില്‍ നിസാര്‍ മുഹമ്മദ് സുല്‍ഫി, സലിം, റഷീദ്, മണ്‍പുറം റഷീദ്, ഇടവം ഖാലിദ്, കലാം എന്നിവര്‍ പങ്കെടുത്തു. ആറ് ലക്ഷം ചെലവിട്ട് നിര്‍മിക്കുന്ന വീടിന്റെ താക്കോല്‍ദാനം ആഗസ്ത് 25ന് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.