പാലോട്: സര്‍വീസില്‍ നിന്ന് വിരമിച്ച ഒരുകൂട്ടം ജീവനക്കാര്‍ ഒത്തുകൂടി കുരുന്നുകളെ സ്വീകരിക്കാന്‍ വിദ്യാലയം ഒരുക്കി. നന്ദിയോട് പച്ച ഗവ. എല്‍.പി.എസ്സിലാണ് വിവിധ സര്‍വീസുകളില്‍ നിന്നും വിരമിച്ചവര്‍ പ്രവേശന ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മുറ്റത്ത് പൂക്കളം, വാതില്‍ക്കല്‍ പീലിവിടര്‍ത്തിയാടുന്ന മയില്‍, കളിക്കാന്‍ ഓലപീപ്പിയും ഓലപ്പന്തും എല്ലാം മെടഞ്ഞുണ്ടാക്കിയത് റിട്ടയര്‍ ചെയ്തവരുടെ കരങ്ങള്‍.
പ്രവേശന ഉത്സവത്തിന് പാലോട് ഉപജില്ലയിലെ വിദ്യാലയങ്ങളെല്ലാം ഒരുങ്ങി. പെരിങ്ങമ്മല പഞ്ചായത്ത് തല പ്രവേശനോത്സവം ഞാറനീലി കാണി ഗവ. യു.പി.എസ്സില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല ഉദ്ഘാടനം ചെയ്യും. നവാഗതരെ സ്വീകരിക്കാന്‍ നാടന്‍കലാരൂപങ്ങള്‍ ഉള്‍പ്പെടെ അണിനിരത്തിക്കഴിഞ്ഞു. കരിമണ്‍കോട് എല്‍.പി.എസ്സില്‍ പ്രവേശനോത്സവം ടി.ബി.ജി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. പി.ജി. ലത ഉദ്ഘാടനം ചെയ്യും. ജവഹര്‍ കോളനി എച്ച്.എസ്സില്‍ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയത്. ഹൈസ്‌കൂള്‍ ആയതിന്റെ സന്തോഷത്തിലാണ് ഇവിടെ ഇത്തവണ പ്രവേശനോത്സവം.
കൊല്ലായില്‍ എസ്.എന്‍. യു.പി.എസ്, മടത്തറ കാണി എച്ച്.എസ്, മാന്തുരുത്തി ടി.കെ.എം. എല്‍.പി.എസ്, സെന്റ് ജോര്‍ജ് എല്‍.പി.എസ്, പാലോട്, ഗവ. എല്‍.പി.എസ്. ദൈവപ്പുര, ഇക്ബാല്‍ എച്ച്.എസ്.എസ്, ക്യു.എ.എം. യു.പി.എസ്. കൊച്ചുകരിക്കകം, തെന്നൂര്‍ ജവഹര്‍ എല്‍.പി.എസ്, എന്‍.എസ്.എസ്. എച്ച്.എസ്.എസ്. പെരിങ്ങമ്മല, ഇടിഞ്ഞാര്‍ എച്ച്.എസ്, എസ്.കെ.വി. എച്ച്.എസ്. നന്ദിയോട്, എല്‍.പി.എസ്. പാലോട്, സെന്റ് ജോര്‍ജ് യു.പി.എസ്. പേരയം, നളന്ദ ടി.ടി.ഐ. യു.പി.എസ്, പാലുവള്ളി യു.പി.എസ്, ഡി.ബി.എല്‍.പി.എസ്. പച്ച, ചെല്ലഞ്ചി എല്‍.പി.എസ്, ഇളവട്ടം എല്‍.പി.എസ്, കുറുപുഴ എല്‍.പി.എസ്, ബി.ആര്‍.എം. എച്ച്.എസ്. ഇളവട്ടം എന്നിവിടങ്ങളിലും നവാഗതരെ സ്വീകരിക്കുന്നതിന് വിവിധ പരിപാടികളുണ്ട്.