തിരുവനന്തപുരം: കുട്ടികളെ ബോധവത്കരിക്കുന്നതിലൂടെ മാത്രമേ പുകയില ഉത്പന്നങ്ങള്‍ വെറുക്കുകയും ത്യജിക്കുകയും ചെയ്യുന്ന തലമുറകളെ സൃഷ്ടിക്കാന്‍ കഴിയൂ എന്നതിനെ അടിസ്ഥാനമാക്കി ഇന്‍ഡോ-ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന ആന്റി സ്‌മോക്കിങ് ക്ലബ്ബുകളില്‍ തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ക്ലബ്ബ് ചേങ്കോട്ടുകോണം തുണ്ടത്തിലെ ദി ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ ലോക പുകയിലവിരുദ്ധ ദിനമായ മെയ് 31ന് രൂപവത്കരിച്ചു.
കവി കാര്യവട്ടം ശ്രീകണ്ഠന്‍ നായരുടെ അധ്യക്ഷതയില്‍ സ്‌കൂളില്‍ കൂടിയ ചടങ്ങില്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും ബോധവത്കരണ ക്ലാസും ഡോ. ഷാജി പ്രഭാകരന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്ന എം. തോമസ് സ്വാഗതവും സൊസൈറ്റി പ്രസിഡന്റ് ഡി. വില്‍ഫ്രഡ് റോബിന്‍ നന്ദിയും രേഖപ്പെടുത്തി. റഷീദ് മഞ്ഞപ്പാറ, പ്രൊഫസര്‍ എം.എന്‍.സി. ബോസ്, പി.ഡി. വസന്തകുമാരി, കടയ്ക്കല്‍ രമേശ്, സ്‌കൂള്‍ മാനേജര്‍ ഉഷാ ഷാ എന്നിവര്‍ ആശംസകള്‍ രേഖപ്പെടുത്തി.