പാലോട്. നന്ദിയോട് പാലുവള്ളി സഹൃദയാ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബിന്റെയും ജില്ലാ ഹോമിയോആശുപത്രിയുടെയും നേതൃത്വത്തില്‍ പനിക്കെതിരെ ഹോമിയോ പ്രതിരോധ മരുന്നു വിതരണ ക്യാംപ് സംഘടിപ്പിച്ചു. ആയിരത്തിലേറെ പേര്‍ക്കു മരുന്നു വിതരണം നടത്തി. പനവൂര്‍ ഹോമിയോ ആശുപത്രിയിലെ ഡോ. എം.എ. ഷൈല വിതരണോദ്ഘാടനം നിര്‍വഹിച്ചു. സുധാകരന്‍, സഹൃദയാ സെക്രട്ടറി ചൂടല്‍ജോണി, ഡി. രാജേഷ്, സെന്റ് ജോസഫ്സ് യുപിഎസ് എച്ച്എം: സിസ്റ്റര്‍ ട്രീസ ഡിക്രൂസ്, എല്‍. ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.