പാലോട്: ആറാം പ്രവര്‍ത്തിദിനത്തിലെ കണക്കെടുപ്പ് കഴിഞ്ഞപ്പോള്‍ പാലോട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം ക്ലാസുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒന്നാം ക്ലാസില്‍ ഇത്തവണ 949 കുട്ടികളാണ് എത്തിയത്. പൊന്മുടി യു.പി.എസില്‍ ഇക്കുറി ഒരാള്‍പോലും ഇല്ല. ചെല്ലഞ്ചി എല്‍.പി.എസിലും മേത്തൊട്ടി ട്രൈബല്‍ എല്‍.പി.എസിലും ഓരോ കുട്ടികളുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികളെ എത്തിച്ച് ഇത്തവണയും ഖ്യാതി നേടിയത് വിതുര സര്‍ക്കാര്‍ യു.പി.എസ് ആണ്. ഇവിടെ 140 നവാഗതരെത്തി.
രണ്ടാം സ്ഥാനത്ത് പെരിങ്ങമ്മല ഗവ. യു.പി.എസ് ആണ്. 105 പേര്‍. കഴിഞ്ഞ വര്‍ഷം 1025 ഒന്നാം ക്ലാസുകാരാണ് പാലോട് ഉപജില്ലയില്‍ ആകെയുണ്ടായിരുന്നത്. ഇത്തവണ അതില്‍ നിന്നും 75 പേര്‍ കുറഞ്ഞു. ഞാറനീലി കാണി ഗവ. യു.പി.എസില്‍ 52 നവാഗതരുണ്ട്. എന്നാല്‍ മേത്തൊട്ടി കാണി എല്‍.പി.എസില്‍ കുട്ടികള്‍ പാടെ കുറഞ്ഞ് ഒന്നായി ചുരുങ്ങി. ഉപജില്ലയില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍. 507 പേര്‍. 442 ആണ്‍ കുട്ടികളും ഒപ്പമുണ്ട്. കല്ലാര്‍ എല്‍.പി.എസില്‍ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമുണ്ട്. ബോണക്കാട് യു.പി.എസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയ ജവഹര്‍ കോളനി ഗവ.ഹൈസ്‌കൂളില്‍ കുട്ടികളുടെ എണ്ണക്കൂടുതല്‍ കൊണ്ട് ശ്രദ്ധേയമായി. ഒന്നാം ക്ലാസില്‍ 75ഉം അഞ്ചാം ക്ലാസില്‍ 80ഉം 8ല്‍-75ഉം 9-ല്‍ 34ഉം കുട്ടികള്‍ പ്രവേശനം നേടി ഉപജില്ലയില്‍ തന്നെ ഹൈസ്‌കൂള്‍ പ്രവേശനം വര്‍ണാഭമായി.
തോട്ടം തൊഴിലാളികള്‍ മാത്രം താമസിക്കുന്ന പ്രദേശമാണ് പൊന്മുടി. തൊഴിലാളികള്‍ പാടെ കുറഞ്ഞതാണ് പൊന്മുടി യു.പി.എസില്‍ ഇത്തവണ കുട്ടികള്‍ കുറയാന്‍ കാരണമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.