WELCOME
Saturday, June 22, 2013
നീര്‍ത്തട വികസനത്തിന്റെ ഭാഗമായി തടയണ നിര്‍മ്മാണം ആരംഭിച്ചു
പാലോട്. പശ്ചിമഘട്ട നീര്‍ത്തട വികസന പദ്ധതിയുടെ ഭാഗമായി നന്ദിയോട് പയറ്റടി മാടന്‍ക്കോണം തോട്ടില്‍ നിര്‍മ്മിക്കുന്ന തടയണകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം ജി. പ്രകാശിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, ഉദയകുമാര്‍, കൃഷിഓഫിസര്‍ ഹരികുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഷാജി ബോണ്‍സ്ളെ, നീര്‍ത്തട വികസന ഭാരവാഹികളായ വി. മനി, വിജയന്‍പിള്ള, കുമാരി ബീന, സുകേഷ്കുമാര്‍, അസി. എന്‍ജിനീയര്‍ സഞ്ജു പി.നായര്‍, കൃഷി അസി. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.