വിതുര: പട്ടികവര്‍ഗക്കാര്‍ ഏറെയുള്ള വിതുര പഞ്ചായത്തിലെ
ഒറ്റപ്പെട്ട കോളനികളായ പൊടിയക്കാല, നാരകത്തിന്‍കാല, മൊട്ടമൂട് എന്നിവിടങ്ങളിലൊക്കെ
കെ.എസ്.ആര്‍.ടി.സി. ബസ്സെത്തി. പക്ഷേ ആദിവാസിക്കുട്ടികള്‍ മുഴുവന്‍ തുകയും
ടിക്കറ്റിന് നല്‍കി സ്‌കൂളിലേക്ക് പോകേണ്ട അവസ്ഥയാണ്. ഒരു ബസ് സര്‍വീസ് മാത്രമുള്ള
സ്ഥലത്ത് കണ്‍സഷന്‍ ടിക്കറ്റ് അനുവദിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കുള്ള
നിയമതടസ്സമാണ് പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്ക് വിനയാവുന്നത്.
ഏറെ പണിപ്പെട്ടാണ് പല ആദിവാസി ഊരുകളിലും വണ്ടി വരുന്ന റോഡുണ്ടാക്കിയത്. വനത്തിലേക്ക് ആദ്യമായി ബസ്സെത്തിയത് ആഘോഷക്കാഴ്ചയുമായി. പക്ഷേ കണ്‍സഷന്‍ ടിക്കറ്റിനുള്ള അപേക്ഷയുമായി കുട്ടികള്‍ ഡിപ്പോയില്‍ എത്തിയപ്പോള്‍ സന്തോഷം നിരാശയ്ക്ക് വഴിമാറി. ടിക്കറ്റിനുള്ള പൈസയില്ലാത്ത ദിവസങ്ങളില്‍ ആനക്കാട് വഴിയുള്ള നടത്തമാണ് ഇവര്‍ക്ക് ശരണം.
വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ ഡിപ്പോ പടിക്കല്‍ കുത്തിയിരിക്കുമെന്ന് ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനന്‍ ത്രിവേണി, വൈസ് പ്രസിഡന്റ് ജെ.എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.