വിതുര. സ്കൂള്‍ പരിസരത്തെ ചെറുകടകളില്‍ നിരോധിച്ച ലഹരി വസ്തുക്കള്‍ വ്യാപകമായി വില്‍ക്കുന്നുവെന്നു രഹസ്യ വിവരം ലഭിച്ച കുട്ടിപ്പൊലീസുകാര്‍ വേഷംമാറി കടകളിലെത്തി ലഹരി വസ്തുക്കള്‍ കയ്യോടെ പിടിച്ചു മുതിര്‍ന്ന പൊലീസുകാരെ ഏല്‍പ്പിച്ചതു മാതൃകയായി. വിതുര സ്കൂളിലെ മിടുക്കരായ കുട്ടിപ്പൊലീസ് സംഘമാണ് ഈ ലഹരിക്കൊയ്ത്തിനു പിന്നില്‍. സാധാരണ സ്കൂള്‍കുട്ടികളുടെ വേഷത്തിലാണ് ഇന്നലെ രണ്ടു കുട്ടിപ്പൊലീസുകാര്‍ സ്കൂള്‍ പരിസരത്തെ കടകളില്‍ ചെന്നത്.
നിരോധിത ലഹരി വസ്തുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടികളാണെന്നു പോലും നോക്കാതെ കടക്കാര്‍ നല്‍കുകയായിരുന്നു. വാങ്ങിയ ലഹരി വസ്തുക്കള്‍ കുട്ടികള്‍ വിതുര എസ്ഐ: വി.കെ. വിജയരാഘവനെ ഏല്‍പ്പിക്കുകയും കുട്ടിക്കൂട്ടത്തിനൊപ്പം കടകളിലെത്തി ലഹരി വസ്തുക്കള്‍ റെയ്ഡ് ചെയ്യുകയായിരുന്നു.
അനവധി നാളുകളായി സ്കൂള്‍ പരിസരത്തെ കടകളില്‍ നിരോധിത ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതു പതിവാണ്. അനവധി തവണ പറഞ്ഞിട്ടും പിഴ ചുമത്തിയിട്ടും യാതൊരു മാറ്റവുമില്ലാതെ ലഹരി വില്‍പന തുടര്‍ന്നതിനാലാണു കുട്ടിപ്പട പ്രശ്നത്തില്‍ ഇടപ്പെട്ടത്. സ്കൂള്‍ വര്‍ഷം തുടങ്ങിയതു മുതലേ അനവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കുട്ടിക്കൂട്ടം അധ്യാപകരെയും മറ്റു സഹപാഠികളെയും നാട്ടുകാരെയും ഒരുപോലെ വിസ്മയിപ്പിക്കുകയാണ്.