സ്വന്തം ലേഖകന്‍

പിങ്ക് നിറവും മൂന്ന് മില്ലിമീറ്റര്‍ നീളവുമുള്ള പിങ്ക് മെലേബക് സസ്യങ്ങളുടെ തണ്ടില്‍ കടന്നു കൂടി നീര് വലിച്ചെടുത്ത് ആഹാരമാക്കുന്നു. കൂടാതെ പ്രാണിയുടെ ശരീരത്തില്‍ നിന്ന് പുറംതള്ളുന്ന വിഷദ്രാവകം സസ്യത്തിന്റെ ഇലകളെ പെട്ടെന്ന് ജീവനറ്റതാക്കുന്നു.
കുറച്ചുകാലം മുന്‍പ് കര്‍ണാടകയുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ കരിമ്പ്, മള്‍ബറി, മാങ്കോസ്റ്റിന്‍, റമ്പുട്ടാന്‍ തുടങ്ങിയ കൃഷികള്‍ക്ക് ഭീഷണിയായി ഈ പ്രാണി വളര്‍ന്നു വന്നിരുന്നു. ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, ആസ്‌ട്രേലിയ, ഇന്‍ഡ്യ തുടങ്ങിയയിടത്തൊക്കെ മെലേബെക്കിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇവയെ നശിപ്പിക്കുന്നതിനുള്ള മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണറിയുന്നത്.
കാലാവസ്ഥ വ്യതിയാനമുണ്ടാകുമ്പോഴാണ് ഇവ മരങ്ങളില്‍ കടന്നു കൂടുന്നത്.കേരളത്തില്‍ മെലേബക് ആഞ്ഞിലി മരങ്ങളെ മാത്രമാണ് ആക്രമിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍ വന്‍ആഞ്ഞിലികളെ പോലും ദിവസങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുന്ന തരത്തിലാണ് ഇവ പെറ്റുപെരുകുന്നത്. പൊഴിഞ്ഞു വീഴുന്ന ഇലകളില്‍ പിങ്ക് നിറത്തിലുള്ള ജീവികള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം.
പിങ്ക്‌മെലേബക് ഒരു പ്രത്യേക മരത്തെയോ ചെടിയയോ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. അവ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായാണ് പല ലോകരാഷ്ട്രങ്ങളുടെയും അനുഭവം.എന്നാലിവിടെ ആഞ്ഞിലികളെ കൂട്ടത്തോടെ നശിപ്പിക്കുമ്പോഴും അവയ്ക്ക് അടുത്ത് നില്‍ക്കുന്ന മറ്റ് വൃക്ഷങ്ങളിലോ ചെടികളിലോ രോഗം പടര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ മെലേബെക്കിന്റെ ആക്രമണമാണോയെന്നതും സംശയത്തിന് ഇടനല്‍കുന്നുണ്ട്.വന്‍ വിലകള്‍ക്ക് വില്‍ക്കാവുന്ന ആഞ്ഞിലികള്‍ പ്രാണിയുടെ ആക്രമണത്തില്‍ നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട . ഇലപൊഴിഞ്ഞ് ജീവനറ്റ ആഞ്ഞിലി മരങ്ങള്‍ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റി ഇലകള്‍ കത്തിച്ചുകളഞ്ഞാല്‍ ഒരു പരിധിവരെ രോഗം പകരുന്നത് തടയാനാവുമെന്ന് കാര്‍ഷിക കോളേജിലെ പ്രൊഫസര്‍ കമലാ നായര്‍ പറഞ്ഞു.