വിതുര: അഞ്ജന എസ്. നായരുടെ കവിതാസമാഹാരം 'കുന്നിമണികള്‍' കവി ചായം ധര്‍മരാജന്‍ മാങ്കാട് സുകുമാരന് നല്‍കി പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. ഷിബു, എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, ആര്‍. ശോഭനകുമാരി, ചായം സുധാകരന്‍, ആര്‍.സി. വിജയന്‍, വിതുര ജിജി, വിഷ്ണുലോകം വിനോദ്, എസ്. എസ്. ഗീതാകുമാരി, അഞ്ജന എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.