പാലോട്: പാലോട് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഇക്കുറി മിതൃമ്മല ഗേള്‍സ് / ബോയ്‌സ് ഹയര്‍ സെക്കന്‍ഡറീ സ്‌കൂളുകളിലായി നടക്കും. 15, 16, 20, 21, 22 തീയതികളിലാണ് മത്സരങ്ങള്‍. 15, 16 തീയതികളില്‍ രചനാ മത്സരങ്ങള്‍. 20, 21, 22 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. ഉപജില്ലയിലെ എഴുപത് വിദ്യാലയങ്ങളില്‍ നിന്നായി 4000 ലധികം കലാപ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 20 ന് രാവിലെ 9.30 ന് ഡോ.വി.എന്‍. സുഷമ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.പി. ബാലകൃഷ്ണന്‍ അറിയിച്ചു.