പാലോട്. കോഴിക്കടയില്‍ കടന്ന തെരുവുനായ്ക്കള്‍ 24 കോഴികളെ കടിച്ചുകൊന്നു. പാലോട് ആശുപത്രി ജംക്ഷനിലെ അബ്ദുല്‍ഖാദറിന്റെ കോഴിക്കടയിലാണു സംഭവം. ഇന്നലെ രാത്രി കോഴികളെ ഇറക്കി അബ്ദുല്‍ഖാദര്‍ അടുത്ത കടയില്‍ പോയിരുന്ന സമയത്താണു കടയ്ക്കുള്ളില്‍ കടന്ന ഒരുകൂട്ടം തെരുവുനായ്ക്കള്‍ കോഴികളെ ആക്രമിച്ചുകൊന്നത്. നാട്ടുകാര്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നു കോഴികളെ കടിച്ചെടുത്തുകൊണ്ട് നായ്ക്കള്‍ കടന്നു. 24 കോഴികളെ കൊന്നതായി അബ്ദുല്‍ഖാദര്‍ പറഞ്ഞു. ഇതില്‍ ഒന്‍പതു കോഴികളെ റോഡ് വക്കില്‍നിന്നു കണ്ടെടുത്തു. പ്രദേശത്തു തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പറഞ്ഞു.