വിതുര: വിനോദസഞ്ചാരികള്‍ക്ക് തേനീച്ചക്കുത്ത് ഏല്‍ക്കുന്നത് പതിവായ പേപ്പാറ ഡാമില്‍ വെള്ളിയാഴ്ച പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം പരിശോധന നടത്തി. സബ്ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഏഴ് തേനീച്ചക്കൂടുകള്‍ ഉള്ളതായി കണ്ടെത്തി. ആറെണ്ണവും ഡാമിന്റെ ഷട്ടറിന് സമീപത്താണ്. ഒരു കൂട് കെ.എസ്.ഇ.ബി. കെട്ടിടത്തിന്റെ ജനാലയോട് ചേര്‍ന്നും. അവധിക്കാലം തുടങ്ങിയതോടെ വിദ്യാര്‍ഥി സംഘങ്ങള്‍ ക്യാമ്പിനും മറ്റുമായി പേപ്പാറയിലേക്ക് എത്തുന്ന സാഹചര്യം കണക്കിലെടുത്താണ് രഹസ്യാന്വേഷണവിഭാഗം പരിശോധനയ്ക്ക് എത്തിയത്.
മാര്‍ച്ച് 22ന് പേപ്പാറയില്‍വച്ച് തേനീച്ചക്കുത്തേറ്റ വെള്ളനാട് ഉറിയാക്കോട്ടെ സുവിശേഷ സംഘാംഗങ്ങള്‍ കഴിഞ്ഞദിവസം മാത്രമാണ് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്. വ്യാഴാഴ്ച കുത്തേറ്റ വട്ടപ്പാറ നവജീവന്‍ സംഘത്തിലെ മൂന്നുപേര്‍ ചികിത്സയിലാണ്.
തേനീച്ചക്കൂട് നശിപ്പിക്കാന്‍ വനംവകുപ്പ് എതിരുനില്‍ക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്ന് പേപ്പാറ വന്യജീവി അസി. വാര്‍ഡന്‍ അറിയിച്ചു. കൂട് നശിപ്പിക്കാന്‍ തയാറുള്ള ആദിവാസികള്‍ ഈ മേഖലയിലുണ്ടെങ്കിലും ജലഅതോറിട്ടിയിലെ ചിലര്‍ അനുവാദം നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. തേനീച്ചകളെ ഭയന്ന് വിനോദസഞ്ചാരികള്‍ ഇങ്ങോട്ട് വരാതിരിക്കണമെന്ന ആഗ്രഹമാണിവര്‍ക്കെന്നാണ് ആരോപണം.