വിതുര: വനവാസകാലത്ത് സീതാദേവി സ്‌നാനംചെയ്ത സ്ഥലമെന്ന് ആദിവാസികള്‍ വിശ്വസിക്കുന്ന പൊന്മുടി സീതാതീര്‍ഥത്തില്‍ ആദിവാസി മഹാസഭയുടെ നേതൃത്വത്തില്‍ ശ്രീരാമനവമി ആഘോഷം സംഘടിപ്പിച്ചു. അപ്പര്‍ സാനിട്ടോറിയത്തില്‍നിന്ന് ചപ്രത്തില്‍ അലങ്കരിച്ച ശ്രീരാമചിത്രവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു. തുടര്‍ന്ന് കല്ലാര്‍ വി. മുരളീധരന്‍കാണിയുടെ നേതൃത്വത്തില്‍ ഗോത്രാചാര പ്രകാരമുള്ള നവമിപൂജ നടന്നു. ഭജനയില്‍ വിവിധ ഊരുകളില്‍ നിന്നെത്തിയ ആദിവാസികള്‍ പങ്കെടുത്തു. നവമി ആഘോഷം ദര്‍ശിക്കാനെത്തിയവരില്‍നിന്ന് സന്ദര്‍ശനഫീസ് ഈടാക്കിയ വനംവകുപ്പ് നടപടിയില്‍ മഹാസഭ പ്രസിഡന്റ് മോഹനന്‍ ത്രിവേണി, വൈസ് പ്രസിഡന്റ് ജെ.എസ്. സുരേഷ്, ജി. ഗോപിനാഥന്‍ എന്നിവര്‍ പ്രതിഷേധിച്ചു.