വിതുര. അരുവിക്കരമൂല ചായം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠ സുബ്രഹ്മണ്യ സ്വാമി പ്രതിഷ്ഠാ ദിനം കൂടിയായ ബുധനാഴ്ച നടക്കും. നാളെയും ചൊവ്വാഴ്ചയുമായി ഇതിനു മുന്നോടിയായുള്ള ക്ഷേത്ര ചടങ്ങുകള്‍ നടക്കും. ചടങ്ങുകള്‍ക്കു ക്ഷേത്ര തന്ത്രി കണ്ഠരരു മഹേശ്വരര്, കണ്ഠരു മോഹനര്, മേല്‍ശാന്തി സുനില്‍ ശര്‍മ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
2011 ല്‍ വെമ്പായം സനല്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്നമനുസരിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിനോടനുബന്ധിച്ചു ദുര്‍ഗ്ഗ ഭഗവതി, നവഗ്രഹങ്ങള്‍, നാഗര്‍, ബ്രഹ്മരക്ഷസ് യോഗീശ്വര പ്രതിഷ്ഠകള്‍ നടത്തണമെന്നു കണ്ടു. ഇതിലേയ്ക്കായുള്ള ബാലാലയ പ്രതിഷ്ഠ കഴിഞ്ഞ മാസം നടന്നിരുന്നു.
ഒപ്പം പുതിയ ക്ഷേത്രത്തിനു തറക്കല്ലിടുകയും വിദഗ്ധരായ പണിക്കാരുടെ നേതൃത്വത്തില്‍ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാട്ടുകാരുടെയും മറ്റു സന്നദ്ധരുടെയും സഹായത്തോടെയാണു പതിയ ദേവസ്ഥാനങ്ങള്‍ സുബ്രഹ്മണ്യ പ്രതിഷ്ഠാ ദിനത്തിനു മുന്‍പ് തന്നെ പണി കഴിപ്പിച്ചിരിക്കുന്നത്.
നാളെ പ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള ആചാര്യ വരണം, പശുദാനം, പഞ്ചപുണ്യാഹം, രക്ഷാകലശം, വാസ്തുഹോമം, വാസ്തുബലി, വാസ്തുപുണ്യാഹം, ജലാധിവാസം, ഗണപതി പൂജ, സ്ഥല ശുദ്ധി എന്നിവ നടക്കും.
ചൊവ്വ രാവിലെ ഗണപതിഹോമം, ഉഷപൂജ, ബിംബശുദ്ധി ക്രയികള്‍, പ്രായശ്ചിത്തഹോമം, കലശം തുടങ്ങിയവയും വൈകിട്ട് വിഗ്രഹം ജലത്തില്‍ നിന്നും ശയ്യയില്‍
കിടത്തില്‍, ധ്യാനാധിവാസ പൂജ, ദിദ്രാ കലശപൂജ, കുംഭേശ കര്‍ക്കരീ പൂജ, ദ്രവ്യ കലശ പൂജ, അധിവാസ ഹോമം, അധിവാസ പൂജ തുടങ്ങിയവയും നടക്കും.
ബുധനാഴ്ച രാവിലെ 9.20 നു 10.24 നു മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഉപദേവതാ പ്രതിഷ്ഠ നടക്കും. പ്രതിഷ്ഠാനന്തരം 10.30 നു സമൂഹ പൊങ്കാല, ഉച്ചയ്ക്കു ഒന്നിനു അന്നദാനം, വൈകിട്ട് 7.30 നു പുഷ്പാഭിഷേകം. തുടര്‍ന്നു നടക്കുന്ന പൂത്തിരിമേളയോടെ പ്രതിഷ്ഠാനുബന്ധ ക്ഷേത്ര ചടങ്ങുകള്‍ക്കു പര്യവസാനമാകും.