ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ യുഡിഎഫ്; തെരുവു നാടകം അവതരിപ്പിച്ച് എല്‍ഡിഎഫ്;
വിതുര. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ യുഡിഎഫും വാഹന പ്രചാരണ ജാഥയും തെരുവു നാടകവും നടത്തി എല്‍ഡിഎഫും ഇന്നലെ മലയോര മേഖലയില്‍ പ്രചാരണത്തിനു മൂര്‍ച്ച കൂട്ടി. ബിജെപിയുള്‍പ്പടെയുള്ള മറ്റു പാര്‍ട്ടികളും സ്വതന്ത്രരും പതിവു പരിപാടികളുമായി മണ്ഡലത്തിന്റെ വിവിധയിടങ്ങളിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സാന്നിധ്യമറിയിക്കാതിരുന്ന പലരുടെയും ശബ്ദ പ്രചാരണ വാഹനങ്ങള്‍ ഇന്നലെ മലയോരത്തെ തഴുകി കടന്നുപോയതു വേറിട്ട കാഴ്ചയായി.
എന്നാല്‍ മൂന്നു മുന്നണി സ്ഥാനാര്‍ഥികളൊഴികെ മറ്റാരും പര്യടനത്തിന്റെ ഭാഗമായി മലയോര പ്രദേശങ്ങളിലെത്തിയിട്ടില്ല. പലരെയും പറ്റി ആദ്യമായിട്ടാണു കേള്‍ക്കുന്നതെന്ന ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. അഡ്വ. ബിന്ദുകൃഷ്ണയുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം മലയോരത്തെ ആദിവാസി ഊരുകളിലാണു പി.കെ. ജയലക്ഷ്മിയെത്തിയത്. യുപിഎ സര്‍ക്കാര്‍ ചെയ്ത ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കുകയായിരുന്നു മന്ത്രിയുടെ ദൌത്യം.
ജനങ്ങളുമായി പ്രത്യേകിച്ചു സ്ത്രീകളും കുട്ടികളുമായി സൌഹൃദം പങ്കിടാനും മന്ത്രി മറന്നില്ല. യുഡിഎഫ് പ്രവര്‍ത്തകര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ മന്ത്രിമാരുള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കളെത്തുന്നതു യുഡിഎഫ് അനുകൂല ഘടകമാകുമെന്നാണു കണക്കുകൂട്ടല്‍. വനിത കണ്‍വന്‍ഷനുകളും തിരഞ്ഞെടുപ്പു വിശദീകരണ യോഗങ്ങളും പലയിടങ്ങളിലും നടന്നുവരികയാണ്. വീടുകളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള പ്രചാരണ
പരിപാടികള്‍ യുഡിഎഫ് കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്.
അഡ്വ. എ. സമ്പത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ തെരുവുനാടകം മലയോര ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ജംക്ഷനുകളില്‍ അവതരിപ്പിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളായിരുന്നു നാടകത്തിനു ജീവന്‍ പകര്‍ന്നത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയും ഇന്നലെ നടന്നു.