പാലോട്: പരിസ്ഥിതിക്ക് താങ്ങായി വിശ്വാസികളുടെ കൂട്ടായ്മ ഒരുക്കി പാലോട് മാന്തുരുത്തി മാടന്‍ തമ്പുരാന്‍ക്ഷേത്രം മാതൃകയാവുന്നു. ക്ഷേത്രപരിസരമാകെ വൃക്ഷതൈ നട്ടുകൊണ്ടാണ് വിശ്വാസികളും ക്ഷേത്രകമ്മിറ്റിയും നക്ഷത്രവനം ഒരുക്കുന്നത്. ദേശീയ സസ്യോദ്യാനത്തിന്റെ ഡയറക്ടര്‍ ഡോ. പി.ജി. ലത ആദ്യവൃക്ഷതൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കാവും ക്ഷേത്രക്കുളവും ഉള്ള ഈ ആരാധനാലയത്തിന് നക്ഷത്രവനം ആകെ തണല്‍ നല്‍കുന്നതാവും. ഡോ. രാജേശഖരന്‍, ഡോ. എന്‍. മോഹനന്‍, ഡോ. കമറുദ്ദീന്‍, ക്ഷേത്രപ്രസിഡന്റ് വേലപ്പന്‍ നായര്‍, സെക്രട്ടറി സന്തോഷ്, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.