വിതുര: വെള്ളിയാഴ്ച വൈകീട്ട് വീശിയ കാറ്റില്‍ മരങ്ങള്‍വീണ് തകര്‍ന്ന വൈദ്യുതി ബന്ധം തൊളിക്കോട്, വിതുര പഞ്ചായത്തുകളില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച രാത്രി മുഴുവന്‍ വൈദ്യുതിയില്ലാതിരുന്ന വിതുര ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് വൈദ്യുതി നല്‍കാന്‍ കഴിഞ്ഞത്. മൂന്ന് പോസ്റ്റുകളാണ് ഇവിടെമാത്രം തകര്‍ന്നതെന്ന് കെ.എസ്.ഇ.ബി. എ.ഇ. അറിയിച്ചു. ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനമൊരുക്കാത്തത് പ്രതിഷേധത്തിനും വഴിവെച്ചു.
തൊളിക്കോട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ കരിപ്പാലം, തേവിയാരുകുന്ന്, ഒന്നാംപാലം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കീഴിലാണ് ഏറെ നാശനഷ്ടമുണ്ടായത്.
നൂറുകണക്കിന് വാഴകളും റബ്ബര്‍ മരങ്ങളും പ്ലാവ്, മാവ് തുടങ്ങിയവയും നിലംപതിച്ചിട്ടുണ്ട്. കൃഷി സജീവമായ വിതുര ചായം ഏലായില്‍ രവീന്ദ്രന്‍നായര്‍, ആശ, ശശിധരന്‍ നായര്‍ തുടങ്ങിയവരുടെ നൂറുകണക്കിന് കുലച്ച ഏത്തവാഴകളാണ് കാറ്റില്‍വീണത്. കഴിഞ്ഞ കൊല്ലത്തെ പ്രകൃതിക്ഷോഭത്തിന്റെ നഷ്ടപരിഹാരംപോലും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ചായത്തെ കര്‍ഷകര്‍ പറയുന്നു.
തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട് വാര്‍ഡില്‍ നാല് വീടുകള്‍ തകര്‍ന്നതായി വാര്‍ഡംഗം തോട്ടുമുക്ക് അന്‍സര്‍ അറിയിച്ചു. പൊന്‍പാറ മോഹനന്‍, രാജേന്ദ്രന്‍, ത്യാഗരാജന്‍, വെട്ടയില്‍ മീന എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഓഫീസുകള്‍ അവധിയായതിനാല്‍ റവന്യൂ ഉദ്യോഗസ്ഥരെ േഫാണ്‍ ചെയ്താണ് പലരും പരാതി അറിയിച്ചത്.