പാലോട്: രണ്ടുദിവസമായി തുടരുന്ന വേനല്‍മഴയില്‍ പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളില്‍ ലക്ഷങ്ങളുടെ കാര്‍ഷികവിളകള്‍ നശിച്ചു.
രണ്ട് പഞ്ചായത്തുകളിലുമായി പന്ത്രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. എങ്ങും ആളപായമില്ല. നന്ദിയോട് ആലംപാറ വിളവീട് വാധ്യാരുകുഴിയില്‍ കുമാരി, സുജിതാഭവനില്‍ േഗാപി ആശാരി, ആലംപാറ നരിക്കലില്‍ രാജീവിന്റെ കമ്പപ്പുര, പോങ്ങുംമൂട് സ്വദേശിനി ഗോമതി, വാധ്യാരുകുഴി അപ്പു, ആലംപാറ രാമഭദ്രാലയത്തില്‍ വാസുദേവന്റെ തൊഴുത്ത്, പ്ലാവറ പേരക്കുഴി മേക്കുംകരവീട്ടില്‍ ബാബു, ചരുവിളവീട്ടില്‍ തങ്കപ്പന്‍, പ്ലാവറ പച്ച എസ്.ജെ.എ. ഭവനില്‍ അനില്‍കുമാര്‍ എന്നിവരുടെ വീടുകളാണ് മരങ്ങള്‍ വീണും ശക്തമായ കാറ്റിലും നശിച്ചത്.
കൊച്ചുതാന്നിമൂട് 3578-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗമന്ദിരത്തിന്റെ മേല്‍ക്കൂര കാറ്റില്‍പറന്നുപോയി. റബ്ബര്‍, വാഴ, മരച്ചീനി, പ്ലാവ്, ആഞ്ഞിലി എന്നിവ വ്യാപകമായി നശിച്ചു. ആലംപാറ കാപ്പിതോട്ടത്തില്‍ നൂറുകണക്കിന് റബ്ബര്‍മരങ്ങള്‍ ഒടിഞ്ഞുവീണു. വിളവീട്ടില്‍ അംബികയുടെ അമ്പത് റബ്ബര്‍മരങ്ങള്‍ ഒടിഞ്ഞുവീണു. വിളവീട്ടില്‍ അംബികയുടെ അമ്പത് റബ്ബര്‍മരങ്ങള്‍, ആലംപാറ, സദനവിലാസത്തില്‍ അരുണിന്റെ 100മൂട് വാഴ, താന്നിമൂട്, കൊച്ചിലവില്‍ ബാലചന്ദ്രന്റെ 75 മൂട് റബ്ബര്‍, അമ്പതിലധികം വാഴകള്‍ എന്നിവഉള്‍പ്പെടെ പാപ്പനംകോട്, പനങ്ങോട് പ്രദേശങ്ങളിലുമായി അഞ്ഞൂറിലധികം വാഴകളും മരങ്ങളും നശിച്ചു.
പാലോട് പോലീസ് സ്റ്റേഷന്‍, പാപ്പനംകോട് ക്രിസ്റ്റ്യന്‍പള്ളി, കുറുപുഴ, വഞ്ചുവം എന്നീ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി.