പാലോട്. വിശുദ്ധ വാരത്തിന്റെ ഭാഗമായി യേശുക്രിസ്തു ശിഷ്യരുടെ പാദം കഴുകിയതിന്റെ സ്മരണ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളില്‍ പാദം കഴുകല്‍ ശുശ്രൂഷകള്‍ (പെസഹാ വ്യാഴം) നടന്നു. പാലോട് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഫാ. സാജന്‍ ആന്റണിയും പാലുവള്ളി സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ. ജോയിസാബുവും പാലോട് (കൊച്ചുവിള) സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ. ജോര്‍ജ് അവനൂരും പാദം കഴുകല്‍ ശുശ്രൂഷകള്‍ നടത്തി. ഇന്ന് യേശുക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ സ്മരണ പുതുക്കി കുരിശിന്റെ വഴി നടക്കും. പാലോട് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ പാലോട് ടൌണ്‍ ചുറ്റി പാപ്പനംകോട് വഴി ദേവാലയത്തില്‍ സമാപിക്കും.